കൊച്ചി: കഞ്ചാവ് കൈവശം വച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ ടിനി ടോം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മകനെ പിന്തുണച്ച് ടിനി രംഗത്ത് വന്നത്. കാലം എല്ലാം തെളിയിക്കുമെന്ന് ടിനി കുറിച്ച ടിനി ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു.
ഈ മാസം 23 നാണ് നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം അടക്കം മൂന്ന് പേരെ കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്ത് നിന്നാണ് നാല് ഗ്രാം കഞ്ചാവുമായി മൂവരും പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു.






