തൃശ്ശൂർ: AD-52-ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽയിൽ സെൻ്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് ഇടവക യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ചടങ്ങ് യുഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി നിർവഹിച്ചു.
സംഘടനയുടെ യൂണിറ്റ് പ്രസിഡന്റും ഇടവക വികാരിയുമായ റവ. ഫാ. വി. എം. സാമുവേൽ അധ്യക്ഷത വഹിച്ചു. സഹവികാരി റവ. ഫാ. ജോസഫ് ജോർജ് കെ, സെക്രട്ടറി ഷാജു പി. വി., ജോയിന്റ് സെക്രട്ടറി ശ്യാമ ജിജി, ട്രഷറർ ബിനു സി. കെ. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇടവകയിലെ ആത്മീയ–സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഫെല്ലോഷിപ്പ് യൂണിറ്റ് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.










