കായംകുളം : വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസുകാരന് മരിച്ചു. കണ്ടല്ലൂര്‍ വടക്ക് പുതിയവിള മല്ലിക്കാട്ടുകടവ് പ്രദീപ് ഭവനത്തില്‍ അഭിനീത് (9) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം വീടിനു സമീപത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.






