സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പൊങ്കാല’ ചിത്രത്തിലെ ഫൈറ്റ്‌മോണ്ടാഷ് സോങ് ഇന്ന് പുറത്തിറങ്ങി

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിലെ അതി തീവ്രമായ ഫൈറ്റ് മോണ്ടാഷ് സോങ് റിലീസ് ചെയ്തു. പൂര്‍ണ്ണമായും റാപ്പ് മ്യൂസിക് അടിസ്ഥാനമാക്കിയുള്ള ഈ പാട്ട്, ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെയും ആന്തരിക സംഘര്‍ഷങ്ങളെയും ശക്തമായി പ്രകടിപ്പിക്കുന്നു.

സംഗീതം ഒരുക്കിയത് രഞ്ജിന്‍ രാജ്.റാപ്പ് ആന്റ് ലിറിക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ഇമ്പാച്ചിയാണ്. പാട്ടിന് തീവ്രതയും എനര്‍ജിയും നല്‍കിയത് ഇമ്പാച്ചിയുടെ കരുത്തുറ്റ ശബ്ദമാണ്.

ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ശ്രീനാഥ് ഭാസി, ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകന്‍ മാര്‍ട്ടിന്‍ എന്നിവരാണ് അഭിനയിക്കുന്നത്. ഈ പാട്ട്, ഇവരുടെ ആവേശകരമായ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം, ”പൊങ്കാല”യുടെ തീപാറുന്ന ആത്മാവിനെയും പ്രതിഫലിപ്പിക്കുന്നു.

ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ഈ ഫൈറ്റ് മോണ്ടാഷ് സോങ്, അതിന്റെ സംഗീതത്തിലും ദൃശ്യത്തിലും ആ അതിശയകരമായ ആവേശം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു.

ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല ‘ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്.

ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍ ചെറായി ഭാഗങ്ങളി ലായിരുന്നു
എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്,
ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.കൊ- പ്രൊഡ്യൂസര്‍ ഡോണ തോമസ്.

2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ യാമി സോനാ,ബാബു രാജ്, സുധീര്‍ കരമന, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ് സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്‌സണ്‍,എഡിറ്റര്‍ അജാസ് പുക്കാടന്‍.സംഗീതം രഞ്ജിന്‍ രാജ്.മേക്കപ്പ് – അഖില്‍ ടി.രാജ്.കോസ്റ്റ്യും ഡിസൈന്‍ സൂര്യാ ശേഖര്‍. ആര്‍ട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖര്‍, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ് ജിജേഷ് വാടി.ഡിസൈന്‍സ് അര്‍ജുന്‍ ജിബി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്

Advertisement

‘കേരള’ അല്ല ഇനി കേരളം; ഇന്ന് ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകും

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ

Read More »

​ഗൾഫ് പ്രവാസികൾക്ക് കോളടിച്ചു: വരുന്നു നീണ്ട അവധി

​ദുബായ്: ഗൾഫ് രാജ്യമായ യുഎഇയിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി. നീണ്ട അവധികൾ കിട്ടിയതോടെ

Read More »

35 രൂപക്ക് വേണ്ടി ആറ് കിലോമീറ്റർ യാത്ര : സ്വിഗി ഡെലിവറി പങ്കാളിയുടെ വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ആധുനിക തൊഴിൽ മേഖലയായ ഗിഗ് ഇക്കോണമിയിലെ തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂഷണത്തിന്റെയും ദുരിതത്തിന്റെയും നേർച്ചിത്രം വെളിപ്പെടുത്തിക്കൊണ്ട് ഒരു സ്വിഗി ഡെലിവറി പങ്കാളി പങ്കുവെച്ച വീഡിയോ ഡിജിറ്റൽ ലോകത്ത് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.

Read More »

സുരേഷ് ഗോപി തൃശൂരിലെ ഒരു കുമ്പിടി : അനിൽ അക്കരെ

തൃശൂർ : കേരള രാഷ്ട്രീയത്തിലെ വർത്തമാനകാല ചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ മാസ് ഡയലോഗുകൾ കൊണ്ട് വെള്ളിത്തിര കീഴടക്കിയ താരം, ഇന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയിൽ രാഷ്ട്രീയ കളിക്കളത്തിലും സജീവമാണ്.

Read More »

സിനിമയെ സിനിമയായി കാണണം കേരള സ്റ്റോറി ബിജെപിയുടേതല്ല: എം.ടി രമേശ്

കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും

Read More »

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ്

Read More »
Advertisement