ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പൊലീസ് നടപടി.കൊച്ചി സൗത്ത് പൊലീസ് ചെന്നൈയില്‍ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിച്ച വ്യക്തിയാണ് മുഹമ്മദ് ഷര്‍ഷാദ്. രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നും എംവി ഗോവിന്ദന്റെ മകനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നുമായിരുന്നു ഷര്‍ഷാദിന്റെ ആരോപണം.ഈ അരോപണം പരാതിയായി സിപിഎം പോളിറ്റ് ബ്യൂറോക്ക് കത്തയക്കുകയും . ഇത് വിവാദവുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാദമായ കത്ത് പുറത്ത് വന്നത്.




