കണ്ണൂര്: കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവരാണ് പിടിയിലായത്. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം.
25 വർഷങ്ങൾക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പാറാട് ടൗണിൽ ആഹ്ലാദപ്രകടനം നടന്നത്. തുടർന്നാണ് സിപിഎം പ്രവർത്തകർ യുഡിഎഫുകാർക്ക് നേരെ
ആക്രമണം നടത്തിയത്.










