സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ജി സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ വീണ്ടും ഫ്ലെക്സുകൾ

തിരുവല്ല: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻപ് പത്തനംതിട്ടയിലെ വെട്ടിപ്പുറത്ത് ആരംഭിച്ച പ്രതിഷേധം ഇപ്പോൾ തിരുവല്ലയ്ക്ക് സമീപമുള്ള പെരിങ്ങരയിലേക്കും വ്യാപിച്ചു. ‘സേവ് നായർ ഫോറം’ എന്ന പേരിൽ അജ്ഞാതർ സ്ഥാപിച്ച ബാനറുകളാണ് പ്രതിഷേധത്തിന് പുതുവാതിൽ തുറന്നിരിക്കുന്നത്.

പെരിങ്ങരയിലെ 1110-ാം നമ്പർ എൻഎസ്എസ് കരയോഗ കെട്ടിടത്തിന് മുമ്പ് ഉൾപ്പെടെ കോസ്മോസ് ജംഗ്ഷൻ, പെരിങ്ങര ജംഗ്ഷൻ, ലക്ഷ്മിനാരായണ ക്ഷേത്ര ജംഗ്ഷൻ എന്നിവിടങ്ങളിലും ബാനറുകൾ സ്ഥാപിച്ചിരിക്കുകയാണ്.ബാഹുബലി സിനിമയിലെ പ്രശസ്തമായ കട്ടപ്പ-ബാഹുബലി രംഗം ഓർമ്മപ്പെടുത്തുന്ന ചിത്രം ഉൾപ്പെടുത്തിയ ബാനറുകളിലാണ് ശക്തമായ വിമർശനങ്ങളുമായുള്ള മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. “പിന്നിൽ നിന്ന് കാലു വാരിയ പാരമ്പര്യം നല്ല നായർക്കില്ല” എന്ന അടിയന്തരമായ സന്ദേശം ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ശ്രദ്ധേയമാണ്.

ശബരിമലയിലെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരക്കണക്കിന് സമുദായാംഗങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് സുകുമാരൻ നായർ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന ഈ പ്രതിഷേധം സംഘടനാ തലത്തിൽ അതീവ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.തിരുവല്ലയിലും പ്രതിഷേധം ഉയർന്നതോടെ, എൻഎസ്എസ് നേതൃത്വം പ്രതികരണത്തിനൊരുങ്ങുമോ എന്നതിലേക്കാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Advertisement

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം

Read More »

എൻജിൻ തകരാറായതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിംഗ്. 150 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ലേയിലേക്ക് പോയ ബോയിംഗ് 737വിമാനമാണ് തിരിച്ചിറക്കിയത്. എൻജിനുകളിലൊന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ അനുമതി തേടി

Read More »

തിരുവനന്തപുരത്തു സ്കൂളിൽ വൻ തീപിടുത്തം; മൂന്ന് ബസുകൾ പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: ചെങ്കോട്ട്കോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്. എങ്ങനെ തീപിടിച്ചുവെന്ന് അറിയാൻ ഫോറൻസിക് ലാബ് റിപ്പോർട്ട് കിട്ടണമെന്നാണ് പൊലീസിൻ്റെ മറുപടി. ഇതുവരെ

Read More »

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

റാന്നി: സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകൻ ക്രിസ് ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകൻ ജോഷിൻ ബിനു

Read More »
Advertisement