സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കായൽ ടൂറിസത്തിന് പുത്തൻ ഉണർവ്വേകാൻ ‘ഫ്ലോട്ടിംഗ് കോട്ടേജുകൾ’

കോട്ടയം: കേരളത്തിലെ കായൽ ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒഴുകുന്ന കോട്ടേജുകൾ (Floating Cottages) വരുന്നു. കാശ്മീർ സ്വദേശിയായ നമൻ ശർമയാണ് തീരപരിപാലന നിയമങ്ങൾ തടസ്സമാകാത്ത രീതിയിലുള്ള ഈ പുത്തൻ ആശയത്തിന് പിന്നിൽ. അഹമ്മദാബാദിലെ സി.ഇ.പി.ടി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ നമൻ, അരൂരിലെ സമുദ്ര ഷിപ്പ്‌യാർഡിൽ മറൈൻ ഡിസൈൻ ഇന്റേൺഷിപ്പിന് എത്തിയപ്പോഴാണ് ഈ ആശയം രൂപപ്പെടുത്തിയത്. സ്വന്തം ജന്മനാടായ കാശ്മീരിലെ തടാകങ്ങളോടും അവിടുത്തെ ജലയാനങ്ങളോടും കേരളത്തിലെ കായൽപരപ്പുകൾക്കുള്ള സാമ്യമാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നമനെ നയിച്ചത്.

തീരദേശ നിയമങ്ങളിലെ ഇളവുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, പൂർണ്ണമായും പ്രകൃതിസൗഹൃദമായാണ് ഈ കോട്ടേജുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരള മാരിടൈം ബോർഡിന്റെ കർശനമായ നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള നിർമ്മാണത്തിൽ കായൽ മലിനീകരണം ഒഴിവാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒറ്റ കുടുംബത്തിനോ ഒന്നിലധികം കുടുംബങ്ങൾക്കോ താമസിക്കാൻ കഴിയുന്ന വ്യത്യസ്ത വലുപ്പത്തിലുള്ള കോട്ടേജുകളാണ് തയ്യാറാക്കുന്നത്.

രാജ്യത്തെ ആദ്യ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങിയിൽ ഈ പദ്ധതി പരീക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അരൂർ സമുദ്ര ഷിപ്പ്‌യാർഡിന്റെ സഹകരണത്തോടെ സുരക്ഷിതവും പരിസ്ഥിതിക്ക് അനുയോജ്യവുമായ രീതിയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് നമൻ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement