കഴിഞ്ഞ ദിവസം ഞണ്ട് കഴിച്ച ഒരാള്‍ മരിച്ച വാര്‍ത്ത വന്നിരുന്നു. നമ്മുടെ രോഗപ്രതിരോധ സംവിധാനം ചില ഭക്ഷണങ്ങളിലെ പ്രോട്ടീനുകളോട് അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി ആയി മാറുന്നത്. ഏത് പ്രായക്കാരിലും അലര്‍ജി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
പാല്‍, മുട്ട, ഗോതമ്പ്, കടല്‍ വിഭവങ്ങള്‍, നട്‌സ് തുടങ്ങിയവയാണ് കൂടുതലും ആളുകളില്‍ അലര്‍ജിയുണ്ടാക്കുന്നത്. സാധാരണ ചര്‍മത്തില്‍ ചുവന്ന് തടിച്ചു വരുന്നതു മാത്രമല്ല, ഭക്ഷണ അലര്‍ജികള്‍ ജീവന്‍ തന്നെ അപഹരിക്കാം.
അലര്‍ജി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കാം. ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടിരിക്കാം. തുമ്മല്‍, ഛര്‍ദ്ദി, വയറിളക്കം, ശ്വാസം മുട്ടല്‍, മുഖത്തിന്റെയും കഴുത്തിന്റെയും വീക്കം, ചര്‍മ ചുണങ്ങ്, ശ്വാസതടസ്സം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. അനാഫൈലക്‌സിസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
ശരീരം മുഴുവന്‍ പ്രത്യേകിച്ച്, മുഖവും ചുണ്ടും ചൊറിച്ചിലോടു കൂടി ചുവന്ന് തടിച്ചു വരിക. ശക്തമായ ശ്വാസതടസം, ശ്വാസനാളം അടഞ്ഞു പോകുന്നതു പോലുള്ള തോന്നല്‍ എന്നിവയും ലക്ഷണങ്ങളാണ്.
നെഞ്ചിലെ പേശികള്‍ വലിഞ്ഞു മുറുകുക, സംസാരിക്കാന്‍ ബുദ്ധിമുട്ട്, ക്രമരഹിതമായ ഹൃദയമിടിപ്പ്, തലചുറ്റല്‍, ബോധക്ഷയം, വയറിളക്കം, ഓക്കാനം എന്നിവയെല്ലാം അലര്‍ജിയുടെ ലക്ഷണങ്ങളാണ്.
അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നാണ് അലര്‍ജി നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗം. കൂടാതെ വൈദ്യസഹായത്തോടെ ആന്റിഅലര്‍ജിക് മരുന്നുകള്‍ ഉപയോഗിക്കാം.



