തിരുവനന്തപുരം: ദേവികുളം മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും.
2006, 2011, 2016 കാലഘട്ടങ്ങളിൽ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് സിപിഎമ്മിന്റെ എംഎൽഎയായിരുന്ന എസ്. രാജേന്ദ്രൻ, ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ ചർച്ചകൾക്ക് ശേഷം ഒരുമാസത്തിനകം തീരുമാനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം നിലനിന്നിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ച രാജേന്ദ്രൻ, വ്യക്തിപരമായ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ബിജെപിയിൽ ചേരുന്നതിനായി പ്രത്യേക നിബന്ധനകൾ ഒന്നും വച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.










