മലപ്പുറം: കീഴുപറമ്പ്, കാവനൂർ ഗ്രാമപ്പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ഇവർക്ക് കുടുംബകാര്യമാണ്.കീഴുപറമ്പ് പഞ്ചായത്തിലെ മുക്കോളി മച്ചിങ്ങൽ മുഹമ്മദ് എന്ന എം.എം. മുഹമ്മദും ഭാര്യ എം.എം. ജസ്ന മുഹമ്മദുമാണ് മത്സരരംഗത്തുള്ള ദമ്പതിമാർ. കാവനൂരിൽ വളയിൽ മൊയ്തീൻ കുഞ്ഞു മത്സരിക്കുമ്പോൾ മകൾ സഫ്ന അഫ്താബ് കാരങ്ങാടൻ കീഴുപറമ്പിൽ മത്സരിക്കുന്നു.
നാലുപേരും സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാർഥികളാണ്. എം.എം. മുഹമ്മദ് 2010-ലും 2020-ലും കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ ജസ്ന മുഹമ്മദ് 2015-ൽ പഞ്ചായത്തംഗമായി. മുഹമ്മദ് 16-ാം വാർഡ് കീഴുപറമ്പിൽനിന്നും ഭാര്യ ജസ്ന മുഹമ്മദ് 15-ാം വാർഡ് ഓത്തുപളിപ്പുറായയിൽനിന്നുമാണ് ജനവിധി തേടുന്നത്. മുഹമ്മദിനെതിരേ യുഡിഎഫ് (മുസ്‌ലിംലീഗ്) സ്ഥാനാർഥിയായ എം.ടി. ബീരാൻകുട്ടിയും ജസ്‌നക്കെതിരേ യുഡിഎഫ് പിന്തുണയോടെ വെൽെഫയർ പാർട്ടി സ്ഥാനാർഥി കെ.വി. സലീന ഹസനും മത്സരിക്കുന്നു.










