Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സേവനമേഖലയില്‍ ആറുവർഷത്തിനിടെ നാലുകോടി തൊഴിൽ വർധിച്ചു; നിതി ആയോഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: 27.2 ശതമാനം യുവാക്കൾ ഉള്ള രാജ്യമാണ് ഇന്ത്യ. കൊറോണക്ക് ശേഷം തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമായപ്പോൾ നിരവധി യുവാക്കൾക്ക് തൊഴിൽ നൽകിയെന്ന് നീതി ആയോഗ് അവകാശപ്പെടുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ സേവനമേഖലയുടെ പങ്ക് ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സേവനമേഖലയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ നാലു കോടി തൊഴിൽ വർദ്ധിച്ചു എന്നുള്ള നീതി ആയോഗിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ഭാരത സർക്കാരിന്റെ ഒരു വിദഗ്ധ ഉപദേശക സമിതിയാണ് നീതി ആയോഗ്. പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്നു ആസൂത്രണ കമ്മീഷന് പകരം 2015 ജനുവരി ഒന്നിന് നിലവിൽ വന്ന സംവിധാനമാണ് നീതി ആയോഗ്. ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക നയവിഷയങ്ങളിൽ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.

കൃഷി കഴിഞ്ഞാൽ ഏറ്റവും അധികം തൊഴിൽ നൽകുന്നത് സേവനമേഖലയാണെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ആകെ മൂല്യ വർദ്ധനവിന്റെ 55% ത്തിലധികം വഹിക്കുന്നത് നീതി ആയോഗാണ്. ഇന്ത്യയിൽ അത് 30% ആണ്. 2023-24ൽ 18.8 കോടി തൊഴിലാളികളാണ് രാജ്യത്തെ സേവനമേഖലയിൽ ഉള്ളത്. നഗരങ്ങളിൽ 61 ശതമാനവും ഗ്രാമീണ മേഖലകളിൽ 19 ശതമാനവുമാണുള്ളത്.

18 കോടിയിലധികം ആളുകൾക്ക് കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ നീതി ആയോഗ് തൊഴിൽ നൽകിയെന്ന് അവകാശപ്പെടുന്നു. കഴിഞ്ഞ ആറു വർഷം കൊണ്ട് നാല് കോടി തൊഴിലവസരങ്ങൾ നീതി ആയോഗ് സൃഷ്ടിച്ച റെക്കോർഡ് നേട്ടം പോയതെന്നും പുതിയ കണക്കുകളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ 12 വർഷങ്ങളിൽ ഇന്ത്യയുടെ വികസനത്തിൽ നീതിയായതിന്റെ സ്വാധീനവും സമാനതകൾ ഇല്ലാത്ത മുന്നേറ്റവും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.

കഴിഞ്ഞ ആറ് വർഷം കൊണ്ട് തൊഴിലാവസരങ്ങളുടെ വിഹിതം 29.7% ആക്കി നീതി ആയോഗ് ഉയർത്തിയിരിക്കുകയാണ്. ജിഡിപിയുടെജിഡിപിയുടെ വളർച്ചയിലും തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും നീതി ആയോഗ് പ്രധാന പങ്ക് വഹിക്കുന്നുവെന്നും നീതി ആയോഗ് ചൂണ്ടിക്കാട്ടുകയാണ്. ധനകാര്യം, വിവരസാങ്കേതികവിദ്യ, ഡിജിറ്റൽ സാങ്കേതികവിദ്യ പോലുള്ള ആധുനിക രംഗങ്ങളിലാണ് നീതിയായ സ്വാധീനം ചിലക്കുന്നതിനും നീതിയായ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ആധുനികവും പരമ്പരാഗതവുമായ സേവനങ്ങൾ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരമ്പരാഗത മേഖലകളായ വ്യാപാരം, റീട്ടെയിൽ, ഗതാഗതം, ഹോസ്പിറ്റലിൽ എന്നിവ 15 കോടിയിലധികം തൊഴിലാളികൾക്ക് ജോലി നൽകുന്നു. ഐടി ധനകാര്യ സേവനങ്ങൾ, പ്രൊഫഷണൽ കൺസൾട്ടിംഗ് തുടങ്ങിയ ഉയർന്ന മൂല്യമുള്ള വ്യവസായങ്ങൾ ഈ മേഖലയുടെ വളർച്ചയുടെ ഭൂരിഭാഗവും വഹിക്കുന്നുണ്ടെങ്കിലും ഏകദേശം 25 ദശലക്ഷം ആളുകൾക്ക് മാത്രമേ തൊഴിൽ നൽകുന്നുള്ളൂ.

എന്നാൽ, ഒരു നാണയത്തിന് രണ്ടു വശങ്ങളുണ്ട് എന്ന് പറയുന്നതുപോലെ റിപ്പോർട്ടിൽ പോരായ്മകളും വ്യക്തമാക്കിയിട്ടുണ്ട്. വലിയൊരു വിഭാഗം തൊഴിലാളികൾക്ക് കരാറുകളോ, സ്ഥിരമായ വരുമാനമോ, സാമൂഹിക സുരക്ഷയോ ലഭ്യമല്ല. ഇത് സേവനമേഖല നേരിടുന്ന ഒരു വലിയ വെല്ലുവിളി തന്നെയാണ്.

ഇത് കൂടാതെ ലിംഗ അസമത്വം മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളിയാണ്. സേവനമേഖലയിലെ തൊഴിൽ ഘടനയിൽ പ്രാദേശിക, ലിംഗ അസമത്വങ്ങൾ രൂക്ഷമാവുകയാണ്. ജോലികളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യവും വേതനവും കുറവാണ്. ഗ്രാമ പ്രദേശങ്ങളിൽ പുരുഷനും ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയിൽ താഴെ മാത്രമേ സ്ത്രീകൾക്ക് ലഭിക്കുന്നുള്ളൂവെന്നും നഗരപ്രദേശങ്ങളിൽ പുരുഷന്മാർക്ക് ലഭിക്കുന്നതിന്റെ 84 ശതമാനം മാത്രമേ സ്ത്രീകൾക്ക് ലഭിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്തായാലും പ്രശ്നപരിഹാരവും നീതി ആയോഗ് ശുപാർശ ചെയ്യുന്നുണ്ട്. ആന്ധ്രപ്രദേശിനും തമിഴ്നാടനും ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ് സേവനങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നും അതുപോലെതന്നെ ഉത്തരാഖണ്ഡിനും ഹിമാചൽപ്രദേശിനും ഇക്കോ ടൂറിസത്തിലും വിദ്യാഭ്യാസ സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കണക്ടിവിറ്റി, ഡിജിറ്റൽ ആക്സസ് എന്നിവയിലൂടെ ഗ്രാമങ്ങളെയും മെച്ചപ്പെടുത്താൻ ആകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട് സേവനമേഖലയിലെ അതിവേഗ മുന്നേറ്റവും വിപുലമായ തൊഴിൽ സാധ്യതകളും വ്യക്തമാക്കുന്നു. എന്നാൽ തൊഴിൽ ഉറപ്പിന്റെയും ലിംഗസമത്വത്തിന്റെയും അഭാവം ഇപ്പോഴും പരിഹരിക്കപ്പെടേണ്ട ഒരു പ്രധാന വെല്ലുവിളികളായി നിലനിൽക്കുകയാണ്. ഈ പോരായ്മകൾക്ക് ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തി, ഡിജിറ്റൽ വികസനവും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തിയാൽ, ഇന്ത്യയെ ആഗോള സേവനമേഖലയുടെ നേതൃത്വസ്ഥാനത്തേക്ക് ഉയർത്താൻ കഴിയുമെന്നത് വ്യക്തമാണ്.

Recent News

Advertisement
WhiteswanTV Footer