ഡല്‍ഹി : ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ക്ക് ദാരുണാന്ത്യം. പതിനാല് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇന്ന് പലര്‍ച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.






