Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്‌കൂൾ ബസിനടിയിൽപ്പെട്ട്‌ നാലുവയസുകാരി മരിച്ച സംഭവം; ബാലാവകാശ കമീഷൻ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെറുതോണി: വാഴത്തോപ്പിൽ സ്കൂൾ മുറ്റത്ത് സ്‌കൂൾ ബസിനടിയിൽപ്പെട്ട്‌ നാലുവയസുകാരി മരിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയ കേസെടുത്തു. സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാതിരുന്നത് സ്കൂളിന്റെ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി.

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിനു പിന്നാലെ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർ ശശിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു.

രണ്ടു കുട്ടികളും കൈ പിടിച്ച് വാഹനത്തിനു സമീപത്തുകൂടെ നടന്നു നീങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ബസ് മുന്നോട്ടെടുത്തപ്പോൾ കുട്ടി മുൻചക്രത്തിനടിയിൽപ്പെടുകയായിരുന്നു.

ഉടൻ ബസ് നിർത്തിയെങ്കിലും കുട്ടിയുടെ തലയിലൂടെ ചക്രം കയറിയിറങ്ങി. സ്കൂൾ അധികൃതരും മറ്റ് ഡ്രൈവർമാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Recent News

Advertisement
WhiteswanTV Footer