മലപ്പുറം: നവോദയ ആർട്സ് & സ്പോർട്സ് ക്ലബ് പീത്തട വളവന്നൂർ നോർത്തിന്റെ ആഭിമുഖ്യത്തിൽ പടിയത്ത് ആയുർവേദിക്ക് & മോഡേൺ ഹോസ്പിറ്റൽ കടുങ്ങാത്തുകുണ്ടും, അൽ സലാമാ കണ്ണാശുപത്രി പെരിന്തൽമണ്ണയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർമാരായ പി സി കബീർ ബാബു , എ പി മുസ്തഫ എന്നിവർ ചേർന്ന് നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് മുഫീദ് തയ്യിൽ അധ്യക്ഷത വഹിച്ചു.പടിയത്ത് ഹോസ്പിറ്റൽ ഡോക്ടർ ഹിബ,അൽ സലാമാ ഹോസ്പിറ്റൽ പിആർഒ. അംജദ്, ക്ലബ് എക്സിക്യൂട്ടീവ് അംഗളായ അമീർ ഇ , ശിഹാബ് ഇ തുടങ്ങിയവർ ആശംസ അറിയിച്ചു. ക്ലബ് സെക്രട്ടറി മുഹമ്മദ് അലി നന്ദിയും പറഞ്ഞു. നവോദയ ക്ലബ് രൂപീഖരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം നിറഞ്ഞ സദസ്സായി മാറിയത് ജനങ്ങൾ ഈ ക്ലബ് ഏറ്റെടുത്തതിന്റെ ഉദാഹരണമാണെന്ന് ക്ലബ് ട്രാഷറർ വിഷ്ണുരാജ് അവകാശപെട്ടു. ജനങ്ങൾക്ക് ഉപകാരമാകുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി ക്ലബ് പീത്തട പ്രദേശത്ത് സജീവമായ് മുന്നോട്ട് പോകുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.






