തൃശ്ശൂർ: ചാലക്കുടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾ ബി സി നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 6.1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു.
കോടശ്ശേരി പഞ്ചായത്തിലെ കുറ്റിക്കാട് റോഡ് മുതൽ – കൂർക്കമറ്റം – സൗത്ത് മാരാംകോട്- അക്ക്വേഷ്യ റോഡ് വരെ (1.5 കോടി), കോർമല ആശ്രമം- ചെമ്പൻകുന്ന് – പുളിങ്കര- മാരംകോട്- പാല ഗ്രൗണ്ട് റോഡ് വരെ (2.30 കോടി), ചട്ടികുളം തലവരിപ്പാറ റോഡ് മുതൽ കുറ്റിക്കാട് റോഡ് വഴി പരിയാരം പഞ്ചായത്തിലെ ത്രിപ്പാപ്പിള്ളി റോഡ് വരെ( 2.3 കോടി) തുടങ്ങിയ റോഡുകളുടെ നിർമ്മാണത്തിനാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്.
തദ്ദേശ സ്വയഭരണ വകുപ്പ് എഞ്ചിനിയറിങ് വിഭാഗത്തിനാണ് പ്രവർത്തികളുടെ നിർവ്വഹണ ചുമതല. പ്രവർത്തികൾകളുടെ സാങ്കേതിക അനുമതിയ്ക്കായുള്ള തുടർ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയതായും എംഎൽഎ അറിയിച്ചു.










