ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്‍കുന്ന പ്രഖ്യാപനം ഇന്നലെ ഉച്ചകോടിയില്‍ അംഗീകരിച്ചു.
എത് തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടിരുന്നു.
ഉച്ചകോടിയിലെ പ്രസംഗത്തില്‍ മയക്കുമരുന്നിനെതിരെ ജി 20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ – കാനഡ – ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മയും ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു.
ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയും മോദി പ്രത്യേകം കണ്ടു. ഇന്ന് ഇന്ത്യ – ബ്രസീല്‍ – ദക്ഷിണാഫ്രിക്ക ഉച്ചകോടിയിലും മോദി സംസാരിക്കും.






