തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 30 ഡിവിഷനുകളിലേക്കായി ആകെ 161 പേർ ജില്ലാ കളക്ടർ, വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നാമനിർദ്ദേശ സമർപ്പണത്തിന്റെ അവസാനദിവസമായ നവംബർ 21-ന് മാത്രം 35 സ്ഥാനാർത്ഥികൾ കൂടി പത്രിക നൽകി. സമർപ്പിച്ചിരിക്കുന്ന നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നവംബർ 22-ന് നടത്തും. സ്ഥാനാർത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.










