സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

KSRTC യില്‍ ജോലി നേടാം: 60,000 രൂപ ശമ്പളം; അവസാന തീയതി സെപ്റ്റംബർ 13

കേരള സര്‍ക്കാര്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ അവസരം. കെഎസ്ആര്‍ടിസിയിലേക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലാണ് പുതിയ ഒഴിവ് വന്നിട്ടുള്ളത്.

കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തിക:
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ്.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.

പ്രായപരിധി:
60 വയസ് വരെയാണ് പ്രായപരിധി. സെപ്റ്റംബര്‍ 1ന് 60 വയസ് കവിയരുത്.

യോഗ്യത:
🔹സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം. അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള യോഗ്യത മാത്രമേ പരിഗണിക്കൂ.
🔹പിഡബ്ല്യൂഡിയിലോ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലോ എക്സിക്യൂട്ടീവ് എഞ്ചിനീയറായി 5 വര്‍ഷത്തെ ജോലി പരിചയം ആവശ്യമാണ്. അല്ലെങ്കില്‍ സമാനമായ സ്ഥാപനങ്ങളില്‍ 7 വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്തവരായിരിക്കണം.

ശമ്പളം:
പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും.

തെരഞ്ഞെടുപ്പ്:
അപേക്ഷകരില്‍ നിന്ന് യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കും. ശേഷം എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തും. വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റ് പുറത്തിറക്കി മുന്‍ഗണന നോക്കി നിയമിക്കും. ഒരു വര്‍ഷത്തേക്കാണ് കരാര്‍ സമയം. മികവിന് അനുസരിച്ച് അത് നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്.

അപേക്ഷിക്കേണ്ട വിധം:
ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് https://cmd.kerala.gov.in/ സന്ദര്‍ശിക്കുക. ഹോം പേജിലെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ റിക്രൂട്ട്മെന്റ് സെക്ഷന്‍ തിരഞ്ഞെടുക്കുക. കെഎസ്ആര്‍ടിസി- എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക സെലക്ട് ചെയ്ത് നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.

അപേക്ഷ: https://cmd.kerala.gov.in/recruitment/recruitment-for-selection-to-the-post-of-executive-engineer-civil-in-kerala-state-road-transport-corporation-ksrtc/

വിജ്ഞാപനം: https://cmd.kerala.gov.in/wp-content/uploads/2025/09/NOTIFICATION-Executive-Engineer-Civil.pdf

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement