ഒരുതരം ഫംഗല്‍ ഇന്‍ഫെക്ഷനാണ് താരന്‍. മുടിയുടെ ആരോഗ്യത്തെ മാത്രമല്ല, പലപ്പോഴും ചര്‍മത്തിന് പോലും ദോഷം വരുത്തുന്ന ഒന്നാണ് ഇത്. ചില വീട്ടുവൈദ്യങ്ങളിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ് താരന്‍. ആ വഴികള്‍ നോക്കാം
ആര്യവേപ്പില നല്ലൊരു മരുന്നാണ്. ഫംഗല്‍ ബാധകളെ ചെറുക്കാന്‍ സഹായിക്കും. ഇത് അരച്ചു തലയില്‍ പുരട്ടാം. അരച്ച് തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിച്ച് കഴുകാം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട് തല കഴുകുന്നതും നല്ലതാണ്.
ഉലുവയും നല്ലൊരു നാച്ചുറല്‍ മരുന്നാണ്. ഇതിന് ഫംഗല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാന്‍ സാധിയ്ക്കും. ഉലുവ കുതിര്‍ത്തി തലയില്‍ പുരട്ടാം. തൈരില്‍ ചേര്‍ത്തും പുരട്ടാം. ഇങ്ങനെ ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസം ചെയ്യാം. മുടിയിലെ അഴുക്ക് കളയാനും ഷാംപൂവിന്റെ ഗുണം നല്‍കാനും ഇത് സഹായിക്കും.




