തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 1,640 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില 1,16,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,16,480 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.
വെള്ളിയാഴ്ച, രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് കൂടിയിരുന്നു. രാവിലെ 1,520 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1,000 രൂപ ഉയർന്നു. വീണ്ടും ശനിയാഴ്ച രാവിലെ വില വർദ്ധിച്ചു. പവന് 2,120 രൂപയാണ് ശനിയാഴ്ച ഉയർന്നത്.
ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്- ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.










