കാസർകോട്: ഗൃഹപ്രവേശന ചടങ്ങിന് എത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാന അധ്യാപകൻ പിടിയിൽ. കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുധീർ (48) ആണ് പിടിയിലായത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ എയ്‌ഡഡ് സ്കൂളിലെ പ്രധാന അധ്യാപകനാണ് സുധീർ.
കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്തായിരുന്നു സംഭവം. പരാതിക്കാരിയായ പെൺകുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീർ പഠിപ്പിച്ചിരുന്നു. ഗൃഹപ്രവേശന ചടങ്ങിനെത്തിയപ്പോൾ കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.










