കോഴിക്കോട്: കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. നാദാപുരം പോലീസിന്റെ സഹായത്തോടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മാസങ്ങളോളം പഴക്കമുള്ള മാലിന്യത്തില്‍ ഇഴജന്തുക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ് പുഴുവരിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാര്‍ക്കറ്റിലെ ജീവനക്കാരോട് മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് നടപടി.
മാസങ്ങളോളം പഴക്കമുള്ള മാലിന്യത്തിൽ ഇഴജന്തുക്കൾ ഉൾപ്പെടെ നിറഞ്ഞ് പുഴുവരിച്ചു കൊണ്ടിരിക്കുന്നതായും എലിപ്പനി പോലുള്ള രോഗം പടരാൻ ഇടയാക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ആരോഗ്യ വിഭാഗത്തിൻ്റെ നടപടി.






