കോഴിക്കോട് :ഹെൽത്തി കേരള മിഷന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി.
വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നവർക്ക് ആവശ്യമായ ഹെൽത്ത് കാർഡ് നിലവിലുണ്ടോ എന്നതും, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ റിപ്പോർട്ടുകളും, മാലിന്യ നിർമാർജ്ജന സംവിധാനങ്ങളും, ശുചിമുറികളുടെ നിലയും, പുകവലി നിരോധന ബോർഡുകളുടെ നിലവാരവും അധികൃതർ വിലയിരുത്തി.
പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും പുകയില വിമുക്ത മേഖലകളാക്കുന്നതിനുള്ള നിർദേശങ്ങളും പരിശോധനാ സംഘത്തിൻ്റെ ഭാഗത്ത് നിന്ന് നൽകി.പരിശോധനാ സംഘത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. സജീഷ്, കെ.പി. സജീവൻ, ദീപിക പി., സി.പി. അക്ഷയ്കുമാർ എന്നിവർ പങ്കെടുത്തു.





