സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
മാന്നാർ കടലിടുക്ക്, തെക്കൻ തമിഴ്നാടിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സഞ്ചാപാതയനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ മഴയിൽ വർധനവ് പ്രതീക്ഷിക്കാം. മലയോര മേഖലയിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇടി മിന്നലിനും കാറ്റിനും സാധ്യതള്ളതിനാൽ ജാഗ്രതാ നിർദേശമുണ്ട്.




