Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉത്തരേന്ത്യയില്‍ കനത്ത മഴ: കന്യാകുമാരി കത്ര ഹിമസാഗര്‍ എക്‌സ്പ്രസ് റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ മഴ കനത്ത സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്കു 2.15ന് പുറപ്പെടേണ്ട കന്യാകുമാരി കത്ര ഹിമസാഗര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. കന്യാകുമാരിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നാലുദിവസം എടുത്താണ് കത്രയിലെ മാതാ വൈഷ്‌ണോ ദേവി സ്റ്റേഷനില്‍ എത്തുന്നത്.

മാതാ വൈഷ്‌ണോ ദേവി യാത്രാ ട്രാക്കിലാണ് മേഘസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചില്‍ ഏറ്റവും വലിയ നാശം നേരിട്ടത്. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. ഇതിനിടെയാണ് കേരളത്തില്‍ നിന്നും ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന കന്യാകുമാരി കത്ര ഹിമസാഗര്‍ എക്‌സ്പ്രസ് റദ്ദാക്കിയത്.

ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും കനത്ത മഴയും മേഘവിസ്‌ഫോടനവും മൂലം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 മരണങ്ങള്‍ കൂടി അധികൃതര്‍ സ്ഥിരീകരിച്ചതോടെ മരണസംഖ്യ 45 ആയി. മണ്ണിടിച്ചിലില്‍ പാലങ്ങള്‍ തകരുകയും വൈദ്യുതി ലൈനുകള്‍ക്കും മൊബൈല്‍ ടവറുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കാലാവസ്ഥയില്‍ ഗണ്യമായ പുരോഗതി ഉണ്ടായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഝലം, ചെനാബ് തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് കുറഞ്ഞിരുന്നു. ഇതോടെ അധികൃതര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer