സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി; നിയമവിരുദ്ധമാണെന്നും ധനകാര്യ അനുമതിയില്ലെന്നും വിശദീകരണം

കൊച്ചി: സർക്കാർ നടത്തുന്ന നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി. സർവേ നിയമവിരുദ്ധമാണെന്നും ധനകാര്യ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സർവേക്കായി ബഡ്‌ജറ്റിൽ വകയിരുത്തലില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ച് സർക്കാർ നവകേരള സർവേ നടത്തുന്നതിനെതിരെ കെഎസ്.യു ഹർജി നൽകിയിരുന്നു.

പൊതുഖജനാവിൽ നിന്ന് 20 കോടി രൂപ ചെലവിട്ട് പാർട്ടി കേഡറുകളെയടക്കം നിയോഗിച്ച് നടത്തുന്ന സർവേ നിയമവിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറടക്കം ഫയൽ ചെയ്ത ഹർജിയിലെ ആരോപണം. ഹർജിയിൽ വാദം കേട്ടതിനുശേഷമാണ് കോടതി നടപടി. കെഎസ്.യു നൽകിയ ഹർജികളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കക്ഷിചേർക്കാൻ കോടതി നിർദേശിച്ചിരുന്നു.

നവകേരള സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം സർവേ അല്ലെന്നും ക്ഷേമവികസന പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നുള്ള വിവരശേഖരണം മാത്രമാണെന്നും വിശദീകരിച്ച് സർക്കാർ നേരത്തെ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. സർക്കാരിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനുള്ള പദ്ധതിയെന്ന നിലയ്ക്കാണ് നവകേരള സർവേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കേരളത്തിലെ 80 ലക്ഷം വീടുകളിൽ സർവേക്കായി ആളെത്തുമെന്നായിരുന്നു സിപിഎം വ്യക്തമാക്കിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സർവേ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മാർച്ച് 31വരെ പ്രവർത്തിക്കാൻ താത്‌പര്യമുള്ളവരെ റിക്രൂട്ട് ചെയ്യാൻ പാർട്ടി നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement