Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അതിവേഗ റെയിൽ പദ്ധതി; വിശദ പഠനത്തിന് ശേഷം മാത്രം തുടർനടപടിയെന്ന് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് നിർദേശിച്ചിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സമിതിയുടെ അന്തിമ വിലയിരുത്തലിന് ശേഷമായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.

ധനകാര്യം, റെയിൽവേ, പരിസ്ഥിതി മേഖലകളിലെ വിദഗ്ധരും ട്രാൻസ്‌പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതി, ഡി.എം.ആർ.സി. റിപ്പോർട്ടിൽ പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യത, യാത്രക്കാരുടെ സാധ്യത തുടങ്ങിയ നിർണായക വിവരങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും ഇത് സമഗ്രമായ റിപ്പോർട്ടല്ലെന്നും വിലയിരുത്തി.

കെ-റെയിൽ പദ്ധതിയിൽ ഉണ്ടായ പിഴവുകൾ ആവർത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ സമിതി, പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളോ പ്രാരംഭ നിർമാണ പ്രവർത്തനങ്ങളോ ആരംഭിക്കരുതെന്ന് ശുപാർശ ചെയ്തു. കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ദോഷകരമായ രീതിയിൽ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലെ സാമ്പത്തിക മാതൃക പ്രായോഗികമല്ലെന്നും യാത്രക്കാരിൽ നിന്നുള്ള വരുമാനം മാത്രം ആശ്രയിക്കുന്നത് പദ്ധതിയെ സാമ്പത്തികമായി ദുഷ്കരമാക്കുമെന്നും സമിതി വിലയിരുത്തി. ചരക്ക് ഗതാഗത സാധ്യതകൾ ഉൾപ്പെടെയുള്ള ബദൽ വരുമാന മാർഗങ്ങൾ സംബന്ധിച്ച് സ്വതന്ത്ര പഠനം നടത്തണമെന്നും, മെട്രോ, തുറമുഖങ്ങൾ, ഉൾനാടൻ ജലഗതാഗതം തുടങ്ങിയ നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ ഗതാഗത സംവിധാനങ്ങളുമായി പദ്ധതിയെ സംയോജിപ്പിക്കാനുള്ള സാധ്യതകളും പരിശോധിക്കണമെന്നും സമിതി നിർദേശിച്ചു.

സാമ്പത്തിക, പാരിസ്ഥിതിക, സാങ്കേതിക വശങ്ങൾ ഉൾപ്പെടെ സമഗ്രമായി പഠിച്ച് പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെട്ടാൽ മാത്രമേ വിശദ പദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix