‘ഹോണർ X70 പ്രോ മാക്സ്’ വിപണിയിലെത്തി. ഉടൻ തന്നെ ഇന്ത്യയിലും ഇറങ്ങും. 6,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുള്ള അമോലെഡ് ഡിസ്‌പ്ലേയും 8,560mAh ബാറ്ററി ശേഷിയുമാണ് മോഡലിന്റെ പ്രധാന ആകർഷണം.
ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ മാജിക് ഒഎസ് 10.0 ലാണ് ഈ ഡ്യുവൽ-സിം ഫോൺ പ്രവർത്തിക്കുന്നത്. 6.79 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുള്ള ഈ ഫോണിന് 1,200 x 2,640 പിക്സൽ റെസല്യൂഷൻ ലഭിക്കുന്നു. കണ്ണുകളെ സംരക്ഷിക്കുന്ന ‘AI Defocus Eye Protection’, ‘AI Sleep Aid Display’ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു.
സ്നാപ്ഡ്രാഗൺ 6 ജെൻ 4 എൻഹാൻസ്ഡ് എഡിഷൻ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8GB റാമും 512GB വരെ സ്റ്റോറേജ് സൗകര്യവുമുണ്ട്.
50 മെഗാപിക്സൽ മെയിൻ ക്യാമറയാണ് പിന്നിലുള്ളത്. എഫ്/1.8 അപ്പേർച്ചറുള്ള ഈ ക്യാമറയ്ക്ക് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS), 4K വീഡിയോ റെക്കോഡിംഗ്, 10x ഡിജിറ്റൽ സൂം എന്നീ സൗകര്യങ്ങളുണ്ട്. 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 8,560mAh എന്ന വലിയ ബാറ്ററി ശേഷിയാണ് മറ്റൊരു പ്രത്യേകത.
8GB RAM + 256GB സ്റ്റോറേജ്: ഏകദേശം 28,000 രൂപയാണ് വില. 8GB RAM + 512GB സ്റ്റോറേജ്: ഏകദേശം 33,600 രൂപയും വരും. ഫാന്റം പർപ്പിൾ, സൺബസ്റ്റ് ഗോൾഡ്, ബാംബൂ ഗ്രീൻ, ഫാന്റം നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.






