സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹോര്‍ട്ടികോര്‍പ്പ് വാഴക്കുലയെടുക്കുന്നില്ല; കര്‍ഷകര്‍പ്രതിസന്ധിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ ഏത്തവാഴക്കുലകള്‍ വാങ്ങാത്തതുമൂലം കര്‍ഷകര്‍ ദുരിതത്തില്‍. കുല വിളവെടുപ്പുസമയത്ത് ഹോര്‍ട്ടികോര്‍പ്പ് സംഭരണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ പൊതുമാര്‍ക്കറ്റില്‍ സ്വകാര്യകച്ചവടക്കാര്‍ക്ക് കിട്ടുന്ന വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. കഴിഞ്ഞദിവസം വേങ്ങേരിയിലെ ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റില്‍ നൂറു വാഴക്കുലകളുമായി ചെന്നെങ്കിലും അവിടെ എടുക്കാത്തതിനെത്തുടര്‍ന്ന് കിലോയ്ക്ക് 45 രൂപ വരെ താഴ്ത്തി വില്‍ക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.

കിലോയ്ക്ക് 60 രൂപ വരെ വിലയുള്ളപ്പോഴാണ് ഇങ്ങനെ നഷ്ടം സഹിച്ച് വില്‍ക്കേണ്ടിവരുന്നതെന്ന് കര്‍ഷകര്‍. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശത്തിനു പുറമേയാണ് വില്‍പ്പനയ്ക്കും പ്രതിസന്ധിയുണ്ടാകുന്നത്. എന്നാല്‍ ഹോര്‍ട്ടികോര്‍പ്പിന് കീഴിലുള്ള പല സ്ഥലങ്ങളിലെയും വിപണനസ്റ്റാളുകള്‍ അടച്ചതിനാലാണ് ഹോര്‍ട്ടികോര്‍പ്പ് വാഴക്കുല സംഭരിക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്.

കൃഷിവകുപ്പിന്റെ കീഴിലുള്ള മുക്കം സ്വാശ്രയ കര്‍ഷകസമിതിയും കോഴിക്കോട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണകേന്ദ്രവുമൊക്കെ ഉല്‍പന്നങ്ങള്‍ വാങ്ങി കര്‍ഷകരെ സഹായിക്കാറുണ്ടായിരുന്നു. അത് കര്‍ഷകരെ സംബന്ധിച്ച് ഏറെ ആശ്വാസകരമായിരുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ച് വാഴക്കുല സംഭരണം പുനരാരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.