അബുദാബി: ചെങ്കടലിൽ ബ്രിട്ടൻ ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. യെമനിലെ ഹൂതി വിമതരാണ് കപ്പല്‍ ആക്രമിച്ചത്. കപ്പലിന്റെ സായുധ സുരക്ഷാ സംഘം തിരിച്ചടിച്ചതായാണ് വിവരം. ഹൂതി വിമത സംഘം ചെങ്കടലിൽ വീണ്ടും ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് ബ്രിട്ടീഷ് കപ്പലിന് നേരെയുള്ള ആക്രമണം.
ആക്രമണത്തിൽ 22 പേരെ യുഎഇ രക്ഷപ്പെടുത്തി. എഡി പോർട്ട്സ് ഗ്രൂപ്പിന് കീഴിലുള്ള കപ്പലിൽ നിന്നാണ് 22 ജീവനക്കാരെ യു.എ.ഇ രക്ഷപ്പെടുത്തിയത്. വാണിജ്യ കപ്പലിൽ നിന്ന് അപകടം സംബന്ധിച്ച അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആക്രമണത്തെ തുടർന്ന് ജീവനക്കാർ കപ്പൽ കടലിൽ ഉപേക്ഷിക്കുകയായിരുന്നു.










