സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തിരുവനന്തപുരത്ത് വ്യാജ റേഷൻ കാർഡുകൾ നിർമിച്ച് വൻ തട്ടിപ്പ്

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ ഐടി ശൃംഖലയിൽ കടന്നുകയറി അനുമതി നേടിയെടുത്ത് നൂറ്റിയൻപതോളം മുൻഗണനാ റേഷൻകാർഡുകൾ (പിങ്ക്) വ്യാജമായി നിർമിച്ചത് മാസങ്ങൾക്കു ശേഷം കണ്ടെത്തി. മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല കാർഡ് ഉടമകളിൽനിന്നു പണം വാങ്ങി മുൻഗണന കാർഡിലേക്കു മാറ്റാൻ അപേക്ഷ സമർപ്പിച്ച ശേഷം, റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിലെ പാസ്‌‍വേഡും ഡേറ്റബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റിയത്. ബീമാപള്ളിയിലെ 234–ാം നമ്പർ റേഷൻ കട ലൈസൻസി സഹദ് ഖാനെ (32) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.

മുഖ്യപ്രതി ഉൾപ്പെടെ കൂടുതൽ പേരെ പിടികൂടാനുണ്ട്. വകുപ്പിലെ തന്നെ ഉദ്യോഗസ്ഥനോ പാസ്‌വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാവുന്ന ഐടി വിദഗ്ധനോ പ്രതിയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ജൂൺ മുതൽ നടന്നുവന്ന തട്ടിപ്പ്, ഒന്നര മാസം മുൻപ് വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കുള്ള സംശയത്തെ തുടർന്നാണു കണ്ടെത്തിയത്. 

വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എച്ച്. എസ്. ഷാനിസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് നടത്തിയ തെളിവെടുപ്പിൽ വീട്ടിൽ നിന്നും കടകളിൽ നിന്നും തട്ടിപ്പു നടത്തിയ കാർഡുകൾ കണ്ടെത്തി. ഈ കാർഡുകൾ മുഴുവൻ ഭക്ഷ്യവകുപ്പ് റദ്ദാക്കിയിട്ടുണ്ട്.  സഹദിന്റെ റേഷൻ ലൈസൻസ് സസ്പെൻഡ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

കാർഡുകൾ നിർമിച്ച രീതി അതിവിദഗ്ധം.  ആദ്യം ഏതെങ്കിലും മുൻഗണനാ റേഷൻ കാർഡ് (പിങ്ക് കാർഡ്)  ഉടമയുടെ കാർഡിലേക്കായി അവരുടെ അനുമതിയില്ലാതെ ഓൺലൈൻ അപേക്ഷ നൽകി വെള്ള, നീല എന്നീ വിഭാഗങ്ങളിലെ റേഷൻ കാർഡിലെ ചില അംഗങ്ങളെ ചേർക്കും. അതിന് അവരുടെ ഫോൺ നമ്പർ ഉപയോഗിക്കും. അപേക്ഷ  സമർപ്പിച്ചു, പരിശോധിച്ച് അനുമതി നൽകി എന്നിങ്ങനെ എസ്എംഎസ് ഈ കാർഡ് ഉടമകൾക്കു ലഭിക്കുമെങ്കിലും അവർ ശ്രദ്ധിക്കില്ല.

ഏതാനും ദിവസങ്ങൾക്കു ശേഷം ഇങ്ങനെ ചേർത്ത പുതിയ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി പുതിയ മുൻഗണനാ കാർഡ് വേണമെന്ന അപേക്ഷ നൽകും.മുൻഗണനാ കാർഡിലെ അംഗങ്ങൾ പുതിയ കാർഡിനായി അപേക്ഷിച്ചാൽ മുൻഗണനാ കാർഡ് തന്നെയാണു ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement