കൊച്ചി: അമ്മയുടെ തലപ്പത്തേക്ക് മത്സരിക്കാനില്ലെന്ന് നടന് ആസിഫ് അലി.ആരോപണ വിധേയരല്ലാത്ത ശക്തരായ ആളുകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നും ന സംഘടനയെ ഒന്നാകെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്ന മികച്ചവരെയാണ് ആവശ്യം.വലിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കാന്‍ ചെറിയ ആളായ തനിക്ക് കഴിയില്ലെന്നും ആസിഫലി പറഞ്ഞു.
അഭിനേതാക്കളുടെ സംഘടന അമ്മയുടെ തിരഞ്ഞെടുപ്പ ചൂടുപിടിക്കുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെയാണ് പൂര്‍ത്തിയായത്്. സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇന്ന് ഏകദേശം രൂപമാകും.
ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും എതിരെ തുടര്‍ച്ചയായി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെ കമ്മിറ്റിയും സംഘടനയും ആകെ പ്രതിസന്ധിയിലായിരുന്നു.
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോയെങ്കിലും സംഘടനാ പൊതുസമൂഹത്തില്‍ നാമമാത്രമായി. ബാബുരാജിനെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചെങ്കിലും ബാബുരാജിന് എതിരെയുള്ള അതൃപ്തി സംഘടനയിലാകെ പടര്‍ന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ജയന് ചേര്‍ത്തല, അന്‍സിബ ഹസന് എന്നിവര്‍ക്കെതിരെയും ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
31 വര്‍ഷത്തെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കാതെ ഭരണസമിതി രാജിവെച്ച് തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത് ഇതാദ്യമായാണ്. പത്രിക സമര്‍പ്പിക്കാനുള്ള കാലാവധി ഒരാഴ്ച പൂര്‍ത്തിയാകുമ്പോള്‍ വലുപ്പച്ചെറുപ്പം ഇല്ലാതെ നിരവധി താരങ്ങളാണ് രംഗത്തുള്ളത്. ജഗദീഷ്, കുഞ്ചാക്കോ ബോബന്, വിജയരാഘവന്, നവ്യ നായര്‍, ശ്വേതാ മേനോന്, ജയന് ചേര്‍ത്തല, ബാബുരാജ്, അന്‍സിബ, അഞ്ജലി, ലക്ഷ്മി പ്രിയ, ഡിസ്കോ രവീന്ദ്രന്, ജോയ് മാത്യു അങ്ങനെ തുടരുന്നു മത്സരരംഗത്തുളളവരുടെ എണ്ണം.






