ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍സ് തുറന്നാല്‍ മോദിയുടെ അവസാനമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയുടെ മുഴുവന്‍ ചരിത്രവും എപ്സ്റ്റീല്‍ ഫയല്‍സിലുണ്ടെന്നും അക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ട്രംപാണ് മോദിയെ നിയന്ത്രിക്കുന്നത്. ട്രംപ് ആഗ്രഹിക്കുന്നതെന്തോ അതാണ് മോദി ചെയ്യുന്നത്. ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്നും ഇസ്രയേലിലേക്ക് പോകാന്‍ പറഞ്ഞാല്‍ രണ്ടുമിനിറ്റില്‍ ഇസ്രയേലിലെത്തുമെന്നും രാഹുല്‍ പരിഹസിച്ചു. പശ്ചിമ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു രാഹുലിന്റെ പരിഹാസം.




