മലപ്പുറം: മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്യസ്സുന്ന ഒക്ടോ എഡിഷൻ ഖാഫ് ആർട്സ് ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപനം ശൈഖുനാ കാന്തപുരം ഉസ്താദ് നിർവഹിച്ചു. ഫെസ്റ്റിവൽ ഡിസംബർ 13, 14 (ശനി, ഞായർ) ദിനങ്ങളിൽ നടക്കും. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ മാറ്റുരക്കുന്ന വിവിധയിനം മത്സരങ്ങളും വൈവിധ്യമാർന്ന സെഷനുകളും ഉൾക്കൊള്ളിച്ചാണ് ഇത്തവണത്തെ ഫെസ്റ്റിവൽ. സകേതിക വിദ്യയുടെ വളർച്ചയോടപ്പം സഞ്ചരിക്കുന്ന എ ഐ മൽസരയിനങ്ങളും മുഖ്യ അഘർഷണമാവും.
കാലത്തേട് സംവേദിക്കുന്ന പ്രബോധകരെ നിർണ്ണായിക്കാനുതക്കുന്ന അനേകം മത്സരങ്ങൾ കൊണ്ടും ഇത്തവണത്തെ ഫെസ്റ്റിവൽ ശ്രദ്ധേയമാവും.പ്രഖ്യാപനച്ചടങ്ങിൽ ജനറൽ സെക്രട്ടറി ഹാഫിള് മിസ്അബ് പിലാക്കൽ, ചെയർമാൻ ഇല്യാസ് ബെളിഞ്ച, കൺവീനർ ജദീർ അദനി എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്താനും രൂപപ്പെടുത്താനുമുള്ള വലിയ വേദിയായിരിക്കും ഖാഫ് ഒക്ടോ എഡിഷൻ എന്ന് സംഘാടകർ അറിയിച്ചു.










