സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തത്ത്വമസിയുടെ അർത്ഥം വ്യാഖ്യാനിച്ചത് തെറ്റി; പൊതുയോഗത്തിൽ വി എൻ വാസവന് നാക്കുപിഴ

പത്തനംതിട്ട: പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ ‘തത്ത്വമസി’ എന്ന വാക്കിന്റെ അർത്ഥം വ്യാഖ്യാനിച്ച ദേവസ്വം മന്ത്രി വി എൻ വാസവന് നാക്കുപിഴ. തത്ത്വമസിയുടെ അർത്ഥമായ ‘അത് നീ ആകുന്നു’ എന്നതിന് പകരം മന്ത്രി പറഞ്ഞത് ‘ഞാൻ നീ ആകുന്നു’ എന്നായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ സമരത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓഫീസ് എറിഞ്ഞു തകർത്തതിനെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശബരിമലയിൽ പോയവർക്കറിയാം അവിടെ ആദ്യം എഴുതിവച്ചിരിക്കുന്നത് ‘തത്ത്വമസി’ എന്നാണ്. ഞാൻ നീ ആകുന്നു എന്നാണ് അതിന്റെ അർത്ഥം. ശബരിമലയിൽ വരുന്ന ഓരോ ഭക്തനും അയ്യപ്പനാണ്. ഭക്തനും അയ്യപ്പനും തമ്മിൽ വ്യത്യാസമില്ലെന്ന സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏക തീർത്ഥാടനകേന്ദ്രം ശബരിമലയാണെന്ന് നാം അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുകയാണ്’- എന്നായിരുന്നു മന്ത്രി പറഞ്ഞത്.

യു.ഡി.എഫ് വ‌ർഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി യോഗത്തിൽ ആരോപിച്ചു. യു.ഡി.എഫ് ഭരണകാലത്ത് നിരവധി വർഗീയ കലാപങ്ങൾ ഉണ്ടായി. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ വർഗീയ കലാപം ഉണ്ടായിട്ടില്ല. കേരളത്തിൽ മതനിരപേക്ഷത സ്വീകരിക്കുന്ന സർക്കാരാണുള്ളത്. ആഗോള അയ്യപ്പ സംഗമം അതിന്റെ ലക്ഷ്യം കണ്ടു. പരിപാടി നടത്താതിരിക്കാൻ ചില ആളുകൾ സുപ്രീംകോടതി വരെ പോയി. എന്നാൽ കോടതി നടത്താൻ അനുമതി നൽകി. മുഖ്യമന്ത്രിയെ ക്ഷണിച്ചത് പോലെ പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കാൻ പോയി. ബോർഡ് അംഗങ്ങൾ പോയപ്പോൾ പ്രതിപക്ഷ നേതാവ് കതക് അടച്ചു കിടന്നു. ഇത്ര വില കുറഞ്ഞ രീതിയിലേക്ക് പ്രതിപക്ഷ നേതാവ് പോകണോ എന്നും മന്ത്രി ചോദിച്ചു.

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement