സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നിവേദ തോമസ്

കൊച്ചി: തന്റെ എഐ ചിത്രങ്ങൾ പ്രചരിക്കുന്നതിനെതിരെ നടി നിവേദ തോമസ് രംഗത്ത്. എഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് നടി പറഞ്ഞു. ഇത്തരം കാര്യങ്ങൾ നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നും വ്യക്തിയുടെ സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും നിവേദ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു. സമൂഹമാധ്യമത്തിൽ താൻ ഷെയർ ചെയ്ത ചിത്രങ്ങൾ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും അംഗീകരിക്കാനാവത്തതുമാണ്. ഈ എഐ ചിത്രങ്ങൾ എന്നെ അസ്വസ്ഥതപ്പെടുത്തുന്നു.

ഈ ചിത്രങ്ങൾ എന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റവും ഡിജിറ്റൽ ആൾമാറാട്ടവുമാണ്. ഇത് നിർമിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഉത്തരവാദികളായവരും എത്രയും വേഗം അത് അവസാനിപ്പിക്കണം. ചിത്രങ്ങൾ ഒഴിവാക്കണമെന്നും നിവേദ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പറഞ്ഞു. ചിത്രം നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തന്റെ വ്യക്തിത്വത്തെ ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കി നിയമ നടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ ഡോ. മറിയ ഉമ്മൻ മൽസരിക്കണം; കോൺഗ്രസ് നേതാക്കൾ ഇത് കാണുന്നില്ലേ?

സോണി കല്ലറയ്ക്കൽ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏറ്റവും അധികം ചർച്ചയാകുന്ന പേരുകളിലൊന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിൻ്റെ മൂത്തമകൾ ഡോ.മറിയ ഉമ്മൻ ചാണ്ടിയുടേത്. കഴിഞ്ഞ തവണ കോൺഗ്രസിന് നഷ്ടപ്പെട്ട പല സീറ്റുകളും

Read More »

ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ

കല്പറ്റ: ഒ.എൽ.എക്‌സ്. വഴി മൊബൈൽ ഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത് തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പോലീസ് പിടികൂടി. ബത്തേരി മാടക്കര സ്വദേശിയായ ഫാസിൽ ആണ് അറസ്റ്റിലായത്.

Read More »

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന്

Read More »

പുതുയുഗയാത്രക്കിടെ വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍

Read More »

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ്

Read More »

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള

Read More »
Advertisement