ചണ്ഡിഗഡ്: ഹരിയാനയില്‍ എഡിജിപിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഡിജിപി പുരന്‍ കുമാറിനെയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. 2001 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരന്‍ കുമാര്‍.
ചണ്ഡീഗഡിലെ സെക്ടര്‍ 11 ലെ 116-ാം നമ്പര്‍ വീട്ടില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് വിവരം ലഭിച്ചത്. ഹരിയാന കേഡറിലെ 2001 ബാച്ച് ഉദ്യോഗസ്ഥനാണ്. പൊലീസ് സംഘം സ്ഥലത്തുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്’- ചണ്ഡിഗഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് കന്‍വര്‍ദീപ് കൗര്‍ പറഞ്ഞു.
പുനീതിന്റെ ഭാര്യ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ അമ്‌നീത് പി കുമാര്‍ ആണ്. അവര്‍ സ്ഥലത്തില്ലാത്തപ്പോഴാണ് സംഭവം നടന്നത്. അമ്‌നീത് ഔദ്യോഗിക സന്ദര്‍ശത്തിന്റെ ഭാഗമായി ജപ്പാനിലാണ്. പുരന്‍ കുമാറിന്റെ മകളാണ് വീടിന്റെ ബേസ്‌മെന്റില്‍ മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് കന്‍വര്‍ദീപ് കൗര്‍










