തെഹ്റാൻ: ആണവകേന്ദ്രങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കി ഇറാൻ. സുപ്രധാന സൈനിക കേന്ദ്രത്തിന് സമീപം ഇറാൻ കോൺക്രീറ്റ് മതിലുകെട്ടി സുരക്ഷയൊരുക്കുന്നുവെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 2024ൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയ സ്ഥലത്തിന് സമീപമാണ് കൂടുതൽ സുരക്ഷ ഇറാൻ ഒരുക്കുന്നത്.
തെഹ്റാനിൽ നിന്നും 30 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പാർചിൻ ആണവകേന്ദ്രത്തിൽ കോൺക്രീറ്റ് കൊണ്ടാണ് ഇറാൻ സുരക്ഷയൊരുക്കിയിരിക്കുന്നത്. ഫോർട്ടിഫിക്കേഷൻ നടപടികൾ പാർച്ചിനിൽ മാത്രം ഒതുങ്ങുന്നില്ലെന്നും നഥാൻസ് ആണവ നിലയത്തിന് സമീപമുള്ള കോലാങ്-ഗാസ് ലാ പർവ്വതത്തിലെ തുരങ്ക കവാടങ്ങളും ബലപ്പെടുത്തുന്നതായി ഫെബ്രുവരി 10-ലെ ചിത്രങ്ങൾ വ്യക്തമാക്കുന്നു.










