ഡൽഹി: ദേശീയ പാത നിർമ്മാണത്തിലെ അപാകതകൾ അന്വേഷിക്കാൻ ദേശീയ പാത അതോറിറ്റി ചെയർമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ കേരളത്തിലെത്താനിരിക്കേ ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന നിർദ്ദേശം പരിഗണനയിൽ. ഗതാഗത മന്ത്രാലയവും ഈ കാര്യത്തിൽ ചർച്ച നടത്തി എന്ന റിപ്പോട്ടുകൾ പുറത്തവരുന്നുണ്ട്. അതേസമയം ദേശീയ പാതയുടെ സ്ഥിതിഗതികൾ പഠിക്കാനും അപാകതകൾ അന്വേഷിക്കാനും എത്തുന്ന മൂന്നംഗ സംഘം പാത തകർന്ന വിവിധ പ്രദേശങ്ങൾ സന്ദർശിക്കും.
ഡോ. അനിൽ ദീക്ഷിത്,ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരടങ്ങിയ കമ്മറ്റിയാണ് റോഡ് സുരക്ഷാ അവലോകനത്തിനായി രൂപീകരിച്ച എക്സ്പേർട്ട് കമ്മറ്റിയിലുള്ളത്. വിരമിച്ച ഐഐടി -ഡൽഹി പ്രൊഫസർ ജി.വി. റാവുവിന്റെ മേൽനോട്ടത്തിലാണ് കമ്മിറ്റി ഉള്ളത്. അതേസമയം ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ നടത്തിയ ഒത്ത്കളിയാണെന്ന ആരോപണം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.






