തൃശൂർ : ഗുരുവായൂർ, തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ പോലും ഒരു പേരും വോട്ടിംഗ് ഒഴിവാകാതിരിക്കാനായി പ്രസൈഡിങ് ഓഫീസർ ബൂത്തിലെ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന് വിളിച്ചു ചോദിച്ചു: “വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?”
വോട്ടിംഗ് സമയം അവസാനിക്കാൻ പോകുമ്പോഴും ചിലർ എത്തിയേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് പ്രസിഡിങ് ഓഫീസറുടെ ഈ ഇടപെടൽ. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അവസാന നിമിഷം എത്തിയവരെ സഹായിക്കുകയായിരുന്നു.










