Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആരോപണമല്ല, അധിക്ഷേപമെന്ന്: ഷാഫി പറമ്പിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. “ഇത് ആരോപണമല്ല, അധിക്ഷേപമാണ്. നിയമ നടപടിയുമായി മുന്നോട്ട് പോകും. ഇത്തരത്തിലുള്ള പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല,” എന്ന് ഷാഫി മാധ്യമങ്ങളോട് വ്യക്തമാക്കി.

“2026ലെ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിൻ്റെ തന്ത്രമോ ഇതെന്നത് നേതാക്കൾ വ്യക്തമാക്കണം. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുന്നതാണ് സിപിഎമ്മിൻ്റെ രാഷ്ട്രീയം. ഇതാണോ തെരഞ്ഞെടുപ്പിലെ മാനിഫെസ്റ്റോ” എന്നും അദ്ദേഹം ചോദിച്ചു.

സിപിഎം നേതാവിൻ്റെ പരാമർശങ്ങൾ, ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരായ വിവാദങ്ങൾക്ക് പിന്നാലെയാണ് വന്നത്. രാഹുലിനോടൊപ്പം ഷാഫിയും “സ്ത്രീ വിഷയം” കച്ചവടമാക്കുന്നു എന്നും, “ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന” ആരോപണമാണ് സുരേഷ് ബാബു ഉന്നയിച്ചത്.

“രാഹുലിന്‍റെ ഹെഡ്മാസ്റ്ററാണ് ഷാഫി,” എന്നും “കോൺഗ്രസിലെ നേതാക്കളും അധ്യാപകരുമാണ് ഇവരുടെ പിന്നിൽ” എന്നും സുരേഷ് ബാബു പരിഹസിച്ചു. രാഹുലിനെതിരെ നടപടി വൈകിയതും, പ്രതിപക്ഷ നേതാവ് വിഡി സതീശൻ സസ്പെൻഡ് ചെയ്തത് പിന്നിൽ മറ്റൊരു കാരണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Recent News

Advertisement
WhiteswanTV Footer