സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഗംഭീര പ്രതികരണം നേടി ജോണ്‍ പോള്‍ ജോര്‍ജ്- ഇന്ദ്രന്‍സ് ചിത്രം ‘ആശാന്‍’ പ്രിവ്യു ഷോ

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കൊച്ചിയില്‍ വെച്ച് നടന്നു. ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമങ്ങളും സിനിമാ ലോകത്തെ പ്രമുഖരും എത്തിച്ചേര്‍ന്ന പ്രിവ്യു ഷോ കഴിഞ്ഞപ്പോള്‍ ചിത്രത്തിന് ഗംഭീര പ്രതികരണം.

മറ്റൊരു മനോഹരമായ ചിത്രം കൂടി ജോണ്‍ പോള്‍ ജോര്‍ജ് നല്‍കി എന്നഭിപ്രായപെട്ട പ്രേക്ഷകര്‍, ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവരുടെ പ്രകടന മികവിനെയും അഭിനന്ദിച്ചു. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന, ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ഗംഭീര എന്റെര്‍റ്റൈനെര്‍ ആണ് ചിത്രമെന്ന അഭിപ്രായമാണ് എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തില്‍ പങ്കു വെക്കുന്നത്.

ചിത്രത്തിന്റെ കേരളാ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ഫെബ്രുവരി 5 നാണു ചിത്രത്തിന്റെ ആഗോള റിലീസ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്.

ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയോട് സ്‌നേഹവും സിനിമയെ ആഗ്രഹിക്കുന്നവരുമായ പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ആശാന്‍’ എന്നാണ് പ്രിവ്യു കണ്ട ഓരോരുത്തരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ പിന്നണിയിലും ഉള്ളറയിലും നടക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി കൊടുക്കുക കൂടി ചെയ്യുന്നുണ്ട് ചിത്രം.

ഡ്രാമയും കോമഡിയും കോര്‍ത്തിണക്കി ഒരുക്കിയ ചിത്രം, ഇന്ദ്രന്‍സിന്റെ ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് എന്നാണ് പ്രിവ്യു കഴിഞ്ഞപ്പോഴുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ജോമോന്‍ ജ്യോതിറും തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തില്‍ നല്കിയിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. നാല്പതിലധികം വര്‍ഷങ്ങളിലായി 550 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ ഇന്ദ്രന്‍സ്, ആദ്യമായി ഒരു കൊമേര്‍ഷ്യല്‍ ചിത്രത്തില്‍ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആശാന്റെ ഹൈലൈറ്റ്.

മലയാളത്തില്‍ ഇത് വരെ വരാത്തതരത്തിലുള്ള ഒരു ചിത്രമായി മാറാനുള്ള എല്ലാ സാധ്യതയും ആശാന് ഉണ്ടെന്നും, ഗംഭീര പ്രകടനങ്ങളും സാങ്കേതിക നിലവാരവും ഉള്ള ഒരത്ഭുത സിനിമയായി മാറാനുള്ള സാധ്യത ഇതിനുണ്ടെന്നും ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ ചീഫ് ഗസ്റ്റ് ആയെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അഭിപ്രായപ്പെട്ടിരുന്നു. ഇന്ദ്രന്‍സ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ജോമോന്‍ ജ്യോതിര്‍ കൂടാതെ, നടന്‍ ഷോബി തിലകനും ബിബിന്‍ പെരുമ്പിള്ളിയും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രത്തില്‍, 100 ല്‍ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. അബിന്‍ ബിനോ, മദന്‍ ഗൗരി എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.

ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗപ്പി സിനിമാസ് നിര്‍മ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഏറെ പ്രതീക്ഷകളോടെയും ആകാംഷയോടെയും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ട്. അതില്‍ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രന്‍സ് തന്റെ ശബ്ദവും നല്‍കിയിട്ടുണ്ട്.

ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജാകൃഷ്ണന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവര്‍സീസ് പാര്‍ട്ണര്‍ – ഫാര്‍സ് ഫിലിംസ്, പിആര്‍ഒ ശബരി

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement