കണ്ണൂർ: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ ലേഖകൻ രാഗേഷ് കായലൂർ ( 51 ) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി മട്ടന്നൂരിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. മൃതദേഹം കണ്ണൂർ ദേശാഭിമാനി ഓഫീസിലും, മട്ടന്നൂരിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാല് മണിക്ക് പൊറോറയിലെ പൊതുശ്മശാനത്തിലാണ് സംസ്കാരം.
Content: Journalist dies while undergoing treatment for car accident










