സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ലേബർ കോഡുകൾക്കെതിരേ മലപ്പുറത്ത് പത്രപ്രവർത്തകരും ജീവനക്കാരും പ്രതിഷേധം സംഘടിപ്പിച്ചു

മലപ്പുറം: മാധ്യമ പ്രവര്‍ത്തരുടേതുള്‍പ്പെടെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലാക്കിയ കേന്ദ്രസര്‍ക്കാരിനെതിരേ മലപ്പുറത്ത് പത്രപ്രവർത്തകരും പത്ര ജീവനക്കാരും പ്രതിഷേധിച്ചു.  കെ.യു.ഡബ്ല്യു.ജെ മലപ്പുറം ജില്ലാ കമ്മിറ്റിയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷൻ (കെ.എന്‍.ഇ.എഫ്) ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് പ്രതിഷേധ പ്രകടനവും സംഗമവും നടത്തിയത്.  എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്. മഹേഷ്‌ കുമാര്‍ അധ്യക്ഷനായി. കെ.എന്‍.ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ.ബി പ്രദീപ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സമീര്‍ കല്ലായി, ജില്ലാ വൈസ് പ്രസിഡൻ്റ ഗീതു തമ്പി, കെ.എന്‍.ഇ.എഫ് സംസ്ഥാന കമ്മിറ്റി അംഗം എം. ഫസലുറഹ്മാന്‍ സംസാരിച്ചു. പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി വി.പി നിസാര്‍ സ്വാഗതവും കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി ടി. ഇസ്മായീല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement