അമിതമായി പഞ്ചസാര ശരീരത്തിലെത്തുന്നത് വളരെ അപകടകരമാണ്. തലച്ചോറിന്റെ വരെ ആരോഗ്യത്തെ ഇത് ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
സന്തോഷ ഗ്രന്ധികളെ ഉത്തേജിപ്പിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററായ ഡോപ്പമിന്‍ ഉത്പാദിപ്പിക്കപ്പെടാന്‍ പഞ്ചസാര കാരണമാകുന്നുണ്ട്. ഈ താത്ക്കാലിക സുഖം ലഭിക്കുന്നതിനാല്‍ നമ്മള് വീണ്ടും വീണ്ടും മധുരം കഴിക്കാന്‍ പ്രേരിതരാകും. ഇത് കാലക്രമേണ സ്വയം നിയന്ത്രണം, ഏകാഗ്രത, തീരുമാനമെടുക്കല്‍ തുടങ്ങിയ കഴിവുകളെ ബാധിക്കും
അധികം പഞ്ചസാര ശരീരത്തിലെത്തുന്നത് ഓര്മ, പഠനം, വൈകാരിക നിയന്ത്രണം തുടങ്ങിയ തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവയേയും തടസപ്പെടുത്തും. അമിതമായ പഞ്ചസാര നാഡീവ്യവസ്ഥയില്‍ വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് നാഡി സന്ദേശങ്ങളുടെ വേഗത കുറയ്ക്കുകയും ശരീരത്തിന്റെ ഏകോപനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
സ്ഥിരമായ പഞ്ചസാര ഉപയോഗം രക്തത്തിലെ പഞ്ചസാര നാഡീകോശങ്ങളെയും രക്തക്കുഴലുകളെയും നശിപ്പിക്കും. ഇത് ഭാവിയില്‍ സ്ട്രോക്ക്, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കല്‍ അവസ്ഥകളിലേയ്ക്കുമുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.




