Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ റെയിൽ വരില്ല, പകരം എന്ത്? സ്വപ്ന പദ്ധതി അകാല ചരമമടയുമ്പോൾ ബാക്കിയാവുന്ന ചോദ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു സിൽവർ ലൈൻ. 529.45 കിലോമീറ്റർ ദൂരം നാലുമണിക്കൂറിൽ താഴെ ദൈർഘ്യത്തിൽ യാത്ര ചെയ്യാവുന്ന അർധ- അതിവേഗ പാതയായിരുന്നു സർക്കാരിന്റെ മനസിലുണ്ടായിരുന്നത്. ഒരുപക്ഷേ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ കെൽപ്പുണ്ടായിരുന്ന ആ സ്വപ്ന പദ്ധതി ഇപ്പോൾ ഔദ്യോ​ഗികമായി അകാല ചരമം പ്രാപിച്ചിരിക്കുകയാണ്. ചർച്ചകൾക്കും വിവാദങ്ങൾക്കും സമരപരമ്പരകൾക്കും ട്രോളുകൾക്കുമൊടുവിൽ പദ്ധതി പിൻവലിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒപ്പം പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനവും റദ്ദാക്കി.

തിരുവനന്തപുരത്തേയും കാസർകോടിനേയും ബന്ധിപ്പിച്ച് മണിക്കൂറിൽ 200 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചാൽ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുകൾ. ഇതായിരുന്നു സിൽവർ ലൈൻ. കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ വേണ്ടി കേന്ദ്ര റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു (കെ- റെയിൽ) പദ്ധതി നിർവഹണ ചുമതല. കെ റെയിൽ വരും കേട്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. അങ്ങനെയായിരുന്നു ആ പേര് ട്രെൻഡിങ്ങാവുന്നത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ ഡിപിആർ തയ്യാറാക്കൽ ഉൾപ്പെടെ നടപടികളുമായി മുന്നോട്ടുപോയി. ഇതിന്റെ ഭാഗമായി പഠനങ്ങൾ നടന്നു. 63,000 കോടി ചെലവിൽ പദ്ധതി പൂർത്തിയാക്കാമെന്നായിരുന്നു സർക്കാർ വാദം. ചെലവിന്റെ 80% ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയിൽ(ജൈക)നിന്ന് വായ്പയായും ബാക്കി തുക കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമായും പദ്ധതിയിലേക്കെത്തുമെന്നായിരുന്നു ധാരണ. ആദ്യ പിണറായി സർക്കാരിന്റെ കാലത്തുതന്നെ കേന്ദ്രസർക്കാരിന് ഡിപിആർ സമർപ്പിക്കപ്പെട്ടു.

പിന്നീട് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കാര്യങ്ങൾക്ക് വേ​ഗമേറി. ഡിപിആറിലെ വിവരങ്ങൾ അപൂർണ്ണമാണെന്നും പദ്ധതി കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ലെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തി. കേരളത്തെ മതിൽകെട്ടി വിഭജിക്കുമെന്നും 20,000-ത്തിലധികം കുടുംബങ്ങൾ വഴിയാധാരമാവുമെന്നും ആരോപിക്കപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആശങ്കകളും ഉയർന്നു. പദ്ധതി സംസ്ഥാനത്തിന്റെ കടബാധ്യത വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകി. യാത്രാനിരക്ക് സാധാരണക്കാർക്ക് പ്രാപ്യമാവുന്നതാണോ എന്ന സംശയവും ഉയർന്നു.

കേരളത്തിലങ്ങോളം ഇങ്ങോളം സമരം അരങ്ങേറി. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ പലതവണ ആവർത്തിച്ചുപറഞ്ഞു. കെ- റെയിൽ വന്നാൽ പാലക്കാട്ടെ കൂറ്റനാടുനിന്ന് കുടുംബശ്രീ പ്രവർത്തകർക്ക് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിന് മുമ്പ് തിരികെയെത്താൻ കഴിയുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം അദ്ദേഹത്തേയും പാർട്ടിയേയുമടക്കം പരിഹാസിതരാക്കി.

ഭൂമിയെടുപ്പിന് സർവേക്കായി കല്ലുകൾ സ്ഥാപിച്ചതോടെ സമരരീതികൾ മാറി. സ്വകാര്യസ്ഥലങ്ങളിൽ കല്ലുകൾ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ജനരോഷമുയർന്നു. പറമ്പിലും ഉമ്മറത്തും അടുക്കളയിലും വരെ കല്ലുകൾ നാട്ടി. പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ജനരോഷം അണപൊട്ടി. സമരക്കാർക്ക് പിന്തുണയുമായി അന്നത്തെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. ശക്തമായ ജനരോഷത്തെത്തുടർന്ന് മഞ്ഞക്കുറ്റികൾ സ്ഥാപിക്കുന്നത് സർക്കാർ നിർത്തിവെച്ചു.

ഡിപിആറിലെ സാങ്കേതിക വിവരങ്ങൾ വ്യക്തമല്ലെന്ന് കാണിച്ച് കേന്ദ്രസർക്കാർ അനുമതി നൽകുന്നത് നീട്ടിവെച്ചതാണ് സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്കു തിരിച്ചടിയായത്. സിൽവർലൈനിൽ കേന്ദ്രത്തിന്റെ നിലപാടുകൾ പലതവണ മാറിമറിഞ്ഞു.

സിൽവർലൈനിന് കേന്ദ്രസർക്കാർ അനുമതി ലഭിക്കില്ലെന്ന് കണ്ടതോടെ പ്രത്യേക ഇടനാഴിയുമായി എത്തി. അവസാന ബജറ്റിൽ 100 കോടി രൂപയും പിണറായി സർക്കാർ അനുവദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതിക്ക് കേന്ദ്ര അനുമതി നേടിയെടുക്കാനും ശ്രമിച്ചിരുന്നു.

ഇതിനിടെ, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൂന്നുമണിക്കൂർ 20 മിനിറ്റിൽ സഞ്ചരിക്കാവുന്ന പുതിയ അതിവേഗ പാത നിർദേശവുമായി മെട്രോമാൻ ഇ. ശ്രീധരൻ രംഗത്തെത്തി. പദ്ധതി നിർവഹണത്തിനായി ഇ. ശ്രീധരൻ ഓഫീസും തുറന്നു. പക്ഷേ ഈ നീക്കത്തെ സംശയത്തോടെ മലയാളികൾ കണ്ടു. ഒടുവിൽ അതും നടന്നില്ല.

ഇപ്പോഴിതാ അധികാരത്തിൽ എത്തിയതിന് മൂന്നാം ദിവസം ആ സ്വപ്ന പദ്ധതിയെ യുഡിഎഫ് സർക്കാർ കുഴിച്ചുമൂടുകയാണ്. പദ്ധതി പിൻവലിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ സമരസമിതികൾ സ്വാഗതം ചെയ്യുകയാണ്. ഭൂമി ഏറ്റെടുക്കൽ ഉണ്ടാകില്ല. സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും. പക്ഷേ…. ഇനിയാണ് ആ പ്രസക്തമായ ചോദ്യം വരുന്നത്. സിൽവർലൈൻ വേണ്ട, പകരം ഇനിയെന്ത്?

കാലത്തിനൊപ്പം അതിവേ​ഗം സഞ്ചരിക്കുന്ന കേരളത്തിന് അത്രയും തന്നെ വേ​ഗമുള്ളൊരു യാത്രാ സംവിധാനം വേണമെന്നതിൽ മുന്നണിക്കോ സർക്കാരിനോ ജനങ്ങൾക്കോ സംശയമില്ല. സംസ്ഥാനത്തിന്റെ ഭാവിക്ക് അത് അത്രമേൽ അത്യവശ്യമാണ്. സിൽവർലൈൻ വേണ്ടെന്ന് പറയുമ്പോഴും ഇങ്ങനെയൊരു പാതയുടെ ആവശ്യകതയെ ജനങ്ങൾ അന്നും ഇന്നും നിരാകരിക്കുന്നില്ല. സമഗ്രമായ ചർച്ചകൾക്കുശേഷം പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും ജനങ്ങളെ ദുരതത്തിലാക്കാതെയും പുതിയ സംവിധാനം കൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പറയുന്നു സതീശൻ. അത്തരമൊരു പുതിയ, നടപ്പാക്കാൻ സാധ്യതയുള്ള ഒരു പദ്ധതിക്കായി നമുക്ക് കാത്തിരിക്കാം.

Recent News

Advertisement
WhiteswanTV Footer