രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ കന്നഡ ചിത്രമാണ് കാന്താര. കാന്താരയുടെ പ്രീക്വലായി രണ്ടാം ഭാഗവുമെത്തി. വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വെറും രണ്ട് ദിവസത്തില്‍ 100 കോടി മറികടന്നിരിക്കുകയാണ് കാന്താര: ചാപ്റ്റര്‍ വണ്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്.
കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195 പ്രദര്‍ശനങ്ങളാണ് റിലീസിന് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബര്‍ 2ന് ആണ് വേള്‍ഡ് വൈഡ് ആയി ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. ആദ്യ ദിനം 60 കോടിയായിരുന്നു കാന്താര കളക്ഷന്‍ നേടിയത്. കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയും കാന്താര നേടിയിരുന്നു. ഹിന്ദിയില്‍ നിന്ന് മാത്രം 17 കോടിയും കാന്താര ഓപ്പണിംഗില്‍ നേടിയിരുന്നു. രാജ്യന്റെ വമ്പന്‍ താരങ്ങളെയും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് കാന്താര രണ്ടിന് സ്വീകാര്യത ലഭിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു.
കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്‌സ്ഓഫീല്‍ മികച്ച കളക്ഷനുകള്‍ നേടുകയും ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം സിനിമ സ്‌നേഹികളായ ആരാധകര്‍ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരുന്നത്.




