ഗൂഡലൂര്‍: തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കന്‍ മരിച്ചു. രവി കലൈ ശെല്‍വനാണ് ആക്രമണത്തിൽ മരണപ്പെട്ടത്. ഓവാലി പഞ്ചായത്തിലെ ആറാട്ടുപാറയിലാണ് സംഭവം നടന്നത്. ക്ഷേത്രോല്‍സവം നടക്കുന്നതിനിടെ വെള്ളമെടുക്കാനായി പോയ സമയത്താണ് കാട്ടാന ആക്രമണം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.




