തിരുവനന്തപുരം: ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സ്വീകാര്യതയിൽ കേരളം ദേശീയ ശരാശരിയെ രണ്ടിരട്ടി മറികടക്കുന്നുെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം 41.9% ആയി ഉയർന്നിട്ടുണ്ടെന്നും, ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും മന്ത്രി വ്യക്തമാക്കി.
നീതി ആയോഗ്, കെ.എസ്.ഇ.ബി., ആർ.എം.ഐ. സംയുക്തമായി സംഘടിപ്പിച്ച ‘ദി ശൂന്യ ഇവി കോൺക്ലേവ് 2025 – കേരള ചാപ്റ്റർ’ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. “കാർബൺ മലിനീകരണമില്ലാത്ത ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക നാഴികക്കല്ലാണ് ഈ കോൺക്ലേവ്,” എന്നും മന്ത്രി വ്യക്‌തമാക്കി.കഴിഞ്ഞ നാലു വർഷത്തിനിടയിൽ, രാജ്യത്ത് 935 ദശലക്ഷത്തിലധികം സീറോ എമിഷൻ യാത്രകൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ









